അന്യനാട്ടിലെയല്ല നാട്ടിലെ പാല്‍ ജനങ്ങളിലെത്തിക്കണം
: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ വില്‍പ്പന നിരുത്സാഹപ്പെടുത്തി ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ ജനങ്ങളില്‍ എത്തിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര മേഖലയിലെ പ്രമുഖ ബ്രാന്‍ഡായി മില്‍മയെ വളര്‍ത്തിയെടുക്കാനായതില്‍ ഏജന്‍റുമാരുടെ സേവനം വിലപ്പെട്ടതാണ്. തിരുവനന്തപുരം, മലബാര്‍, എറണാകുളം മേഖലാ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയനുകളുടെ മികവാര്‍ന്ന പദ്ധതികളിലൂടേയും പ്രോത്സാഹന പരിപാടികളിലൂടേയും മില്‍മയെ റെക്കോര്‍ഡ് വില്‍പ്പനയിലെത്തിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
'കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ പൂര്‍ണമായും സംഭരിക്കുന്നതിനോടൊപ്പം കാലോചിതമായ ഉല്‍പ്പന്ന വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തി മില്‍മയുടെ വിപണന ശ്യംഖല ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ തിരുവനന്തപുരം യൂണിയന്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു', ജെ ചിഞ്ചുറാണി പറഞ്ഞു.
മില്‍മയ്ക്ക് നാല്‍പതോളം ഉല്‍പ്പന്നങ്ങള്‍ നിലവിലുണ്ട്. ഉല്‍പ്പന്നങ്ങള്‍ വിദേശത്ത് കയറ്റി അയക്കുന്ന സാഹചര്യവുമുണ്ട്. കാലിത്തീറ്റയ്ക്ക് അനുവദിച്ച ഇളവ് പുതുവത്സര സമ്മാനമായി ജനുവരി 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മേഖലാ യൂണിയന്‍ പ്രതിദിനം ശരാശരി അറുപത്തിഅയ്യായിരം ലിറ്റര്‍ പാല്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മില്‍മ മലപ്പുറത്ത് നിര്‍മ്മിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറിയുടെ നിര്‍മ്മാണം എട്ടുമാസത്തിനകം പൂര്‍ത്തിയാകും. മില്‍മയുടെ ലാഭത്തിന്‍റെ എണ്‍പതുശതമാനം തുകയും സഹകരണ ക്ഷീര സംഘങ്ങള്‍ക്കാണ് ചെലവിടുന്നത്. ഇനിയും ബൂത്തുകള്‍ ആരംഭിച്ച് മില്‍മയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഏജന്‍റുമാര്‍ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.